ല​ണ്ട​ൻ: ജാ​ലി​യ​ൻ വാ​ലാബാ​ഗ് കൂ​ട്ട​ക്കൊ​ല​യെ അ​പ​ല​പി​ച്ച് ബ്രി​ട്ട​ണി​ലെ ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി എം​പി ബോ​ബ് ബ്ലാ​ക്ക്മാ​ൻ. സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​യോ​ട് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബ്ലാ​ക്ക്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യു​കെ പാ​ർ​ല​മെ​ന്‍റി​ലാ​യി​രു​ന്നു ബോ​ബ് ബ്ലാ​ക്ക്മാ​ന്‍റെ പ്ര​തി​ക​ര​ണം.

"1919 എ​പ്രി​ൽ 19ന് ​ജാ​ലി​യ​ൻ വാ​ലാ ബാ​ഗി​ൽ ന​ട​ന്ന​ത് പൈ​ശാ​ചി​ക​മാ​യ കാ​ര്യ​മാ​ണ്. നി​ര​വ​ധി നി​ര​പ​രാ​ധി​ക​ളാ​ണ് വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഈ ​കൊ​ടുംക്രൂ​ര​കൃ​ത്യ​ത്തി​ന് ഇ​ന്ത്യ​യോ​ട് ബി​ട്ടീ​ഷ് സ​ർ​ക്കാ​ർ മാ​പ്പ് പ​റ​യ​ണം '- ബോ​ബ് ബ്ലാ​ക്ക്മാ​ൻ പ​റ​ഞ്ഞു.

ഹാ​രോ ഈ​സ്റ്റി​ൽ നി​ന്നു​ള്ള എം​പി​യാ​ണ് ബോ​ബ് ബ്ലാ​ക്ക്മാ​ൻ. ജ​ന​റ​ൽ ഡ​യ​ർ എ​ന്ന ക്രൂ​ര​നാ​യ ഓ​ഫീ​സ​ർ ബ്രി​ട്ട​ണ് ത​ന്നെ അ​പ​​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണ് അ​ന്ന് ചെ​യ്ത​തെ​ന്നും ബ്ലാ​ക്ക്മാ​ൻ കു​റ്റ​പ്പെ​ടു​ത്തി.