ബം​ഗ​ളൂ​രു: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ഭ​യ​ന്ന് വ​യോ​ധി​ക ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി. ബെ​ല​ഗാ​വി​യി​ലെ ഖാ​നാ​പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഡീ​ഗോ സ​ന്താ​ന്‍ ന​സ്രേ​ത്ത്(82), ഭാ​ര്യ ഫ്‌​ളാ​വി​യ(79) എ​ന്നി​വ​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ഏ​താ​നും ദി​വ​സം മു​ന്‍​പ് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ടെ​ലി​കോം വ​കു​പ്പി​ലെ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി സു​മി​ത് ബി​റ എ​ന്ന​യാ​ള്‍ ത​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ച​താ​യി ഡീ​ഗോ എ​ഴു​തി​യ​താ​യി ക​രു​തു​ന്ന കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ത​ന്‍റെ സിം​കാ​ര്‍​ഡ് നി​യ​മ​വി​രു​ദ്ധ​മാ​യ ചി​ല പ​ര​സ്യ​ങ്ങ​ള്‍​ക്ക് പ​ണം അ​യ​ക്കു​ന്ന​തി​നും മോ​ശം സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ച്ചെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഭീ​ഷ​ണി. തു​ട​ര്‍​ന്ന് അ​നി​ല്‍ യാ​ദ​വ് എ​ന്ന​യാ​ളും ഇ​ക്കാ​ര്യം പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ബാ​ങ്ക് അ​ക്കൗ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ളും ഇ​വ​ര്‍ ശേ​ഖ​രി​ച്ചു. 50 ല​ക്ഷ​ത്തി​ല്‍ അ​ധി​കം രൂ​പ കൈ​മാ​റി​യി​ട്ടും ത​ട്ടി​പ്പു​കാ​ര്‍ കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും കു​റി​പ്പി​ല്‍ പ​റ​യു​ന്നു​ണ്ട്. സ്വ​ര്‍​ണം പ​ണ​യം​വെ​ച്ച് 7.15 ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കു​റി​പ്പി​ലു​ണ്ട്.