ന്യൂ​ഡ​ൽ​ഹി: എ​ടി​എ​മ്മി​ല്‍​നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കാ​നു​ള്ള ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ച് ആ​ര്‍​ബി​ഐ. മാ​സം അ​ഞ്ച് ത​വ​ണ​യി​ല്‍ കൂ​ടു​ത​ല്‍ എ​ടി​എ​മ്മി​ല്‍​നി​ന്ന് പ​ണം പി​ന്‍​വ​ലി​ച്ചാ​ല്‍ 23 രൂ​പ ന​ല്‍​ക​ണം.

നേ​ര​ത്തെ ഇ​ത് 21 രൂ​പ​യാ​യി​രു​ന്നു. മെ​യ് ഒ​ന്നു മു​ത​ലാ​ണ് വ​ര്‍​ധ​ന പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ്വ​ന്തം ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്ന് പ്ര​തി​മാ​സം അ​ഞ്ച് സൗ​ജ​ന്യ ഇ​ട​പാ​ടു​ക​ള്‍ (സാ​മ്പ​ത്തി​ക​വും സാ​മ്പ​ത്തി​കേ​ത​ര​വും) തു​ട​ര്‍​ന്നും ല​ഭി​ക്കു​മെ​ന്ന് ആ​ര്‍​ബി​ഐ അ​റി​യി​ച്ചു. മ​റ്റ് ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മു​ക​ളി​ല്‍ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ മൂ​ന്നും മെ​ട്രോ ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചും സൗ​ജ​ന്യ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താം.