പാ​ല​ക്കാ​ട്: വാ​ണി​യം​കു​ള​ത്ത് സ്കൂ​ളി​ന് സ​മീ​പം അ​ണ​ലി​ക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. വാ​ണി​യം​കു​ളം ടി​ആ​ർ​കെ സ്കൂ​ളി​നു സ​മീ​പ​ത്തെ മ​തി​ലി​ന്‍റെ അ​ടി​യി​ൽ നി​ന്നാ​ണ് അ​ണ​ലി​ക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്.

26 അ​ണ​ലി കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​തി​ലി​ന​ടി​യി​ൽ ഇ​നി​യും അ​ണ​ലി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​തി​ൽ പൊ​ളി​ച്ച് അ​ണ​ലി​ക​ളെ പി​ടി​കൂ​ടാ​നാ​ണ് തീ​രു​മാ​നം.