ജസ്റ്റീസ് യശ്വന്ത് വർമയ്ക്ക് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം; കേന്ദ്രം ഉത്തരവിറക്കി
Friday, March 28, 2025 7:51 PM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് അനധികൃത പണം കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്റ്റീസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. സുപ്രീം കോടതി കൊളീജിയം ശിപാർശ അംഗീകരിച്ചാണ് നടപടി.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയോട് അലഹബാദ് ഹൈക്കോടതിയിൽ ചുമതലയേൽക്കാനും നിർദേശം നൽകി. ജസ്റ്റീസ് യശ്വന്ത് വര്‍മയ്ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
ജസ്റ്റീസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബഞ്ചാണ് ആവശ്യം തള്ളിയത്. സുപ്രിം കോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കാമെന്നും ഉടന്‍ കേസെടുക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി.