കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു
Friday, March 28, 2025 6:52 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. 53 ശതമാനത്തിൽനിന്ന് 55 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്.
2025 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. 48.66 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സർവീസ് പെൻഷൻകാർക്കും ഇതിന്‍റെ ഗുണം ലഭിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇതിനു മുൻപ് ക്ഷാമബത്ത വർധിപ്പിച്ചത്.