തി​രു​വ​ന​ന്ത​പു​രം: എ​മ്പു​രാ​ന്‍ സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി സൈ​ബ​ര്‍ പോ​ലീ​സ്. ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ചി​ല വെ​ബ്സൈ​റ്റു​ക​ളി​ൽ എ​മ്പു​രാ​ന്‍ സി​നി​മ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ പോ​ലി​സ് നീ​ക്കം ചെ​യ്തു. ഇ​വ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​വ​രെ​യും ക​ണ്ടെ​ത്തി.

പ​രാ​തി ല​ഭി​ച്ചാ​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​ക്കു​മെ​ന്ന് സൈ​ബ​ർ എ​സ്പി അ​ങ്കി​ത് അ​ശോ​ക് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റി​നാ​ണ് ചി​ത്രം കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്.

സി​നി​മ റി​ലീ​സാ​യി മ​ണി​ക്കൂ​റു​ക​ൾ​ക്ക് ഉ​ള്ളി​ൽ വ്യാ​ജ പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ 750-ാം സ്‌​ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.