നവജാതശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചു കീറി
Thursday, March 27, 2025 6:16 PM IST
ഇടുക്കി: നവജാതശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.
ജനിച്ച ഉടനെ കുഞ്ഞിന് അനക്കമില്ലാത്തതിനാൽ മരിച്ചെന്നു കരുതി കുഴിച്ചിട്ടെന്നാണ് പ്രാഥമിക നിഗമനം.