പി.കെ.ശ്രീമതിക്കെതിരായ പരാമർശം; മാപ്പ് പറഞ്ഞ് ബി.ഗോപാലകൃഷ്ണൻ
Thursday, March 27, 2025 4:41 PM IST
കൊച്ചി: പി.കെ.ശ്രീമതിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി.ഗോപാലകൃഷണൻ. ഹൈക്കോടതിയിലെത്തിയ കേസ് മധ്യസ്ഥ ചർച്ചക്കൊടുവിലാണ് മാപ്പ് പറഞ്ഞ് ഒത്തുതീർപ്പാക്കിയത്.
ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപവുമായി ബന്ധപ്പെട്ട കേസാണ് ഇതോടെ ഒത്തുതീർപ്പായത്. ഉന്നയിച്ച ആക്ഷേപം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്നും പരാമര്‍ശം പി.കെ.ശ്രീമതിക്ക് വേദനയുണ്ടാക്കിയെന്നും ബി.ഗോപാലകൃഷ്ണന് പറഞ്ഞു.
തന്റെ മകനെതിരായ അധിക്ഷേപം തെറ്റെന്ന് തെളിഞ്ഞതായും വസ്തുതകൾ മനസിലാക്കാതെയുള്ള അധിക്ഷേപം ഭൂഷണമല്ലെന്നും പി.കെ.ശ്രീമതി പ്രതികരിച്ചു.