അമേരിക്കൻ യാത്ര നിഷേധിച്ചത് അസാധാരണ നടപടി: മന്ത്രി പി. രാജീവ്
Thursday, March 27, 2025 12:24 PM IST
തിരുവനന്തപുരം: അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനായുള്ള അമേരിക്കൻ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്ന് മന്ത്രി പി. രാജീവ്.
കേന്ദ്രം കൃത്യമായ വിശദീകരണം നൽകാതെയാണ് അനുമതി തടഞ്ഞതെന്നും മന്ത്രി പറഞ്ഞു. ആരു പങ്കെടുക്കണം എന്നത് സംഘാടകരാണ് തീരുമാനിക്കേണ്ടതെന്നും കേരളത്തിന് കിട്ടുന്ന അംഗീകാരം രാജ്യത്തിന് കൂടിയുള്ള അംഗീകാരം അല്ലേയെന്നും മന്ത്രി പറഞ്ഞു.
ഈമാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെ ആയിരുന്നു യുഎസ് സന്ദർശനത്തിന് അനുമതി തേടിയത്.