തി​രു​വ​ന​ന്ത​പു​രം: കു​മാ​ര​പു​ര​ത്ത് പ​ര​സ്യ​മ​ദ്യ​പാ​ന​ത്തെ ചോ​ദ്യം ചെ​യ്ത ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ മ​ദ്യ​പ സം​ഘം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​മാ​ര​പു​രം ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്ര​വീ​ണി​നാ​ണ് കു​ത്തേ​റ്റ​ത്.

ബുധനാഴ്ച രാ​ത്രി ഒ​ൻ​പ​തിന് കു​മാ​ര​പു​രം ചെ​ന്നി​ലോ​ടാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പാ​ന​ത്തെ ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് പ്ര​വീ​ണി​ന്‍റെ ക​ഴു​ത്തി​ൽ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​വീ​ണി​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി സം​ഘ​ത്തി​ലെ ഒ​രാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.