വിവാഹവാഗ്ദാനം നൽകി പിഎച്ച്ഡി വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾക്കെതിരെ കേസ്
Thursday, March 27, 2025 5:30 AM IST
ലക്നോ: വിവാഹ വാഗ്ദാനം നൽകി എഞ്ചിനീയറിംഗ് സ്ഥാപനത്തിലെ പിഎച്ച്ഡി വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾക്കെതിരെ കേസ്.
മധ്യപ്രദേശിലെ ജബൽപൂരിലാണ് എഫ്ഐആർ ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് ഇങ്ങോട്ട് മാറ്റിയെന്ന് പിജിഐ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പറഞ്ഞു.
ജബൽപൂർ സ്വദേശിയായ പെൺകുട്ടി, 2023 ൽ വിവാഹവാഗ്ദാനം നൽകി അഭിനവ് ശ്രീവാസ്തവ് പലതവണ പീഡിപ്പിച്ചതായി ആരോപിക്കുന്നു. പിജിഐ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഹോട്ടലിലാണ് സംഭവം.
വിഷയത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്എച്ച്ഒ പറഞ്ഞു.