ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയവരുടെ സസ്പെൻഷൻ പിൻവലിച്ചു
Wednesday, March 26, 2025 8:43 PM IST
തിരുവനന്തപുരം: ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെന്ഷൻ പിന്‍വലിച്ചു. റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.
കൈപ്പറ്റിയ തുകയും 18 ശതമാനം പലിശയും ഉൾപ്പെടെ തിരികെ അടച്ചതോടെയാണ് ഇവരുടെ സസ്പെൻഷൻ പിൻവലിച്ചത്. റവന്യു വകുപ്പിൽ നിന്ന് ഇതു സംബന്ധിച്ച ഉത്തരവും ഇറങ്ങി.
2024 ഡിസംബർ 26 നാണ് അനർഹമായി സുരക്ഷാ പെൻഷൻ കൈപ്പറ്റിയ റവന്യു വകുപ്പിലേയും സർവേ ഭൂരേഖ വകുപ്പിലേയും 38 ജീവനക്കാരെ സസ്പെൻഡ ചെയ്തത്. ഇവരിൽ 22 പേർ സസ്പെൻഷനിൽ തുടരുകയാണ്.
ക്ഷേമപെൻഷൻ അനർഹമായി കൈപ്പറ്റിയ 38 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. ഇവരിൽ 22 പേർ സസ്പെൻഷനിൽ തുടരുകയാണ്.