പാ​ല​ക്കാ​ട്: ആ​ശാ വ​ർ​ക്ക​ർ​മാ‍​ർ​ക്ക് അ​ധി​ക ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ. 12000 വ​ർ​ഷം തോ​റും ന​ൽ​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഖ്യാ​പ​നം. ഇ​തി​ലൂ​ടെ മാ​സം ന​ഗ​ര​സ​ഭ​യി​ലെ ഓ​രോ ആ​ശ വ​ർ​ക്ക​ർ​ക്കും ആ​യി​രം രൂ​പ വീ​തം അ​ധി​ക വ​രു​മാ​നം ല​ഭി​ക്കും.

ബി​ജെ​പി​യാ​ണ് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന​ത്.