ആശമാരോട് സര്‍ക്കാര്‍ കാണിക്കുന്നത് മുഷ്കെന്ന് ജോയ് മാത്യു
Wednesday, March 26, 2025 1:31 PM IST
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്നത് മുഷ്ക്കെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇതു തന്നെയാണ് ഇന്ത്യ ഭരിക്കുന്നവരും സാധാരണക്കാരോട് ചെയ്യുന്നതെന്നും ജോയ് മാത്യു പറഞ്ഞു.
വേതനവര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആമസോണ്‍ കാടുകള്‍ കത്തിയാല്‍ പ്രതിഷേധിക്കുന്ന ഡിഐഎഫ്ഐക്ക് ആശമാരുടെ സമരത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിടാന്പോലുമുള്ള ധൈര്യമോ ബോധമോ ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു.
സമരങ്ങളുണ്ടാകുമ്പോള്‍ അതിനെ നേരിടേണ്ട രീതികളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ചര്‍ച്ചക്ക് വിളിക്കുക എന്നത്. 45 ദിവസമായി സമരം നടത്തുന്ന സ്ത്രീകളെ അവഗണിക്കുന്ന മുഷ്ക് ഇടതുപക്ഷ സര്‍ക്കാരിന്റെതല്ല. മറിച്ച് ഇന്ത്യ ഭരിക്കുന്ന അതേ സര്‍ക്കാരിന്റെതാണെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.