ചാലക്കുടിയിൽ കണ്ടത് പുലിയെ തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ്
Wednesday, March 26, 2025 11:49 AM IST
തൃശൂർ: ചാലക്കുടി നഗരത്തിലെ വീട്ടുപറമ്പിൽ കണ്ടത് പുലിയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. പരിശോധനയ്ക്കു ശേഷമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത് പുലി ആണെന്ന് സ്ഥിരീകരിച്ചത്.
അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ തിങ്കളാഴ്ച 4.53ന് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, പുലിയുടെ കാൽപ്പാടുകൾ വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് പുലി ഇറങ്ങിയെന്ന് സ്ഥിരീകരിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. സംഭവത്തിന് പിന്നാലെ നഗരസഭയും വനംവകുപ്പും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കും.