ബ്രസീലിനെ തകർത്തു; അർജന്റീനയ്ക്ക് ഗംഭീര വിജയം
Wednesday, March 26, 2025 7:43 AM IST
ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീലിനെ ലോക ചാന്പ്യൻമാർ തകർത്തത്.
ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, ജിയോലിയാനോ സിമിയോണി എന്നിവരാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്. മത്യോസ് കുൻഹയാണ് ബ്രസീലിനായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ 14 കളികളിൽ നിന്ന് അർജന്റീനയ്ക്ക് 31 പോയിന്റായി. നിലവിൽ പോയിന്റ് ടേബളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അർജന്റീന. മത്സരത്തിന് മുന്നേ തന്നെ അർജന്റീന 2026 ലോകകപ്പിന് യോഗ്യത നേടിയിരുന്നു. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്.