ല​ക്നോ: വി​വാ​ഹി​ത​യാ​യ സ്ത്രീ​യു​ടെ ഫോ​ട്ടോ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച​തി​ന് ഫോ​ട്ടോ​ഗ്രാ​ഫ​റെ കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ സ്ത്രീ​യു​ടെ സ​ഹോ​ദ​ര​നെ​യും ബ​ന്ധു​വി​നെ​യും അ​റ​സ്റ്റു​ചെ​യ്തു.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ല്‍ ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച​തി​ന്‍റെ പ്ര​കോ​പ​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി ജോ​ലി ചെ​യ്യു​ന്ന ച​ന്ദ​ന്‍ ബി​ന്ദാ​ണ്(24) കൊ​ല്ല​പ്പെ​ട്ട​ത്.

സ്ത്രീ​യു​ടെ സ​ഹോ​ദ​ര​നും ബ​ന്ധു​വും ചേ​ര്‍​ന്ന് രാ​ത്ര​യി​ല്‍ ച​ന്ദ​ന്‍ ബി​ന്ദി​നെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഗോ​ത​മ്പ് വ​യ​ലി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു.