കൊ​യി​ലാ​ണ്ടി: ബ​ന്ധു​വീ​ട്ടി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ തി​രു​വ​ങ്ങൂ​ർ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. ക​സ്റ്റം​സ് റോ​ഡ് ബീ​ന നി​വാ​സി​ൽ ക​മ​ൽ ബാ​ബു​വി​ന്‍റെ മ​ക​ൾ ഗൗ​രി ന​ന്ദ​യാ​ണ് (13) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10 ഓ​ടെ​പ​ന്ത​ലാ​യ​നി​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ മു​റി​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്.

ഉ​ട​ൻ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു രാ​വി​ലെ ആ​റോ​ടെ മ​രി​ച്ചു. മാ​താ​വ്: പ​രേ​ത​യാ​യ ജി​ജി​ന. സ​ഹോ​ദ​രി: ദി​യ.