സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു
Wednesday, March 26, 2025 1:45 AM IST
കൊച്ചി: സംഗീത സംവിധായകന് ഷാന്‍ റഹ്മാന് എതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്തു. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നല്കിയ പരാതിയിലാണ് കേസ്.
സംഗീത നിശയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്.
മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്മാനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.