ഷി​ല്ലോം​ഗ്: ഏ​ഷ്യ​ൻ ക​പ്പ് ഫു​ഡ്ബോ​ൾ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​ക്ക് ഗോ​ൾ ര​ഹി​ത സ​മ​നി​ല. തു​ട​ക്കം മു​ത​ൽ ഇ​ന്ത്യ ആ​ക്ര​മി​ച്ച് ക​ളി​ച്ചെ​ങ്കി​ലും ഗോ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ആ​ദ്യ പ​കു​തി​യി​ൽ ഉ​ദാ​ന്താ​യും ഫ​റൂ​ഖ് ചൗ​ധ​രി​യും ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യ​തും തി​രി​ച്ച​ടി​യാ​യി. ര​ണ്ടാം പ​കു​തി​യി​ൽ സു​നി​ൽ ഛേത്രി​യും സു​ഭാ​ഷി​ഷ് ബോ​സും കി​ണ​ഞ്ഞ് ശ്ര​മി​ച്ചെ​ങ്കി​ലും ബം​ഗ്ലാ ക​ടു​വ​ക​ളു​ടെ പ്ര​തി​രോ​ധം മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ര​ണ്ടാം പ​കു​തി​യി​ൽ ആ​ശി​ഖും ഇ​ർ​ഫാ​നും ക​ള​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും മു​ന്നേ​റ്റം ന​ട​ത്താ​ൻ അ​വ​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ ഇ​രു ടീ​മു​ക​ളും പോ​യി​ന്‍റ് പ​ങ്കി​ട്ടു.