ദുരന്തമുഖത്ത് രാഷ്ട്രീയമില്ല; വയനാടിനായി 530 കോടി രൂപ നൽകിയെന്ന് അമിത് ഷാ
Tuesday, March 25, 2025 8:22 PM IST
ന്യൂഡൽഹി: മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ ദുരന്ത നിവാരണ ബില്ലിലെ ചർച്ചക്കിടെ പാർലമെന്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2219 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 530 കോടി രൂപ നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ സഹായം മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നല്‍കും. ദുരന്തമുഖത്ത് കേന്ദ്രത്തിന് രാഷ്ട്രീയമില്ല.
കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യാക്കാര്‍ തന്നെയാണ്. ഇതാണ് കേന്ദ്രത്തിന്റെ നിലപാട്. അവശിഷ്ടങ്ങള്‍ മാറ്റാന്‍ 36 കോടി നല്‍കിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.