നെയ്യാറ്റിൻകര രൂപതയുടെ സഹമെത്രാനായി ഡോ.ഡി.സെൽവരാജൻ അഭിഷിക്തനായി
Tuesday, March 25, 2025 8:04 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിന്തുടർച്ച അവകാശമുള്ള സഹായ മൊത്രാനായി ഡോ.ഡി.സെൽവരാജൻ അഭിഷിക്തനായി. നഗരസഭാ മൈതാനത്ത് നടത്തിയ ചടങ്ങിൽ നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസന്റ് സാമുവൽ മുഖ്യകാർമികനായി.
റോമിൽ നിന്നുള്ള നിയമനപത്രം ദിവ്യബലി മധ്യേ വായിച്ചു. സഹമെത്രാനാകുള്ള സന്നദ്ധത ഡോ.ഡി.സെൽവരാജിനോട് തേടി. സന്നദ്ധത അറിയിച്ച് സാഷ്ടാംഗ പ്രണാമം ചെയ്തതോടെ അഭിഷേക ചടങ്ങുകൾ തുടങ്ങി. പിന്നാലെ അധികാരചിഹ്നങ്ങൾ കൈമാറി.
വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ ലിയോപോൾദോ ജിറെല്ലി , സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.