കളമശേരി കഞ്ചാവ് കേസ്; ആകാശിന് ജയിലിൽ പരീക്ഷയെഴുതാമെന്ന് ഹൈക്കോടതി
Tuesday, March 25, 2025 6:11 PM IST
കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവു പിടിച്ച കേസിലെ ഒന്നാം പ്രതി ആകാശിന് ജയിലിൽ പരീക്ഷയെഴുതാമെന്ന് ഹൈക്കോടതി. എന്നാൽ പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പരീക്ഷ നടക്കുന്ന സമയമാണെന്നും അതിനാൽ ജാമ്യം അനുവദിക്കണം എന്നുമായിരുന്ന് ആകാശ് കോടതിയോട് ആവശ്യപ്പെട്ടത്. ജില്ലാ കോടതി അപേക്ഷ തള്ളിയതോടെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് പ്രതിയുടെ മുറിയിലുൾപ്പെടെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചതോടെയാണ് നിലവിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.
ആകാശിന് ജയിലിൽ ഇരുന്ന് പരീക്ഷയെഴുതാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.