വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം മഅദനി ആശുപത്രി വിട്ടു
Tuesday, March 25, 2025 4:58 PM IST
കൊച്ചി: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു.
ഒരു മാസത്തെ ചികിത്സയ്ക്കുശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാവർക്കും നന്ദി അറിയിച്ച ശേഷമാണ് മഅദനി ആശുപത്രി വിട്ടത്.