ചരിത്ര നേട്ടവുമായി വിദ്യാഭ്യാസ വകുപ്പ്; പരീക്ഷ തീരും മുമ്പ് പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി
Tuesday, March 25, 2025 4:35 PM IST
തിരുവനന്തപുരം: ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് ചരിത്രം കുറിച്ച് വിദ്യാഭ്യാസ വകുപ്പ്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്കി നിര്‍വഹിച്ചു.
സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ എസ്സിഇആര്ടിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്കരണം പൂര്‍ത്തീകരിച്ചു.
ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ പരിഷ്കരണം അടുത്ത വര്‍ഷം നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.എന്‍. ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.