കേരളത്തിന് ആശ്വാസം; 6000 കോടിയുടെ അധികവായ്പയ്ക്ക് കേന്ദ്ര അനുമതി
Tuesday, March 25, 2025 3:16 PM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് 6000 കോടി രൂപയുടെ അധികവായ്പയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. വൈദ്യൂതി പരിഷ്കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക് അനുമതി ലഭിച്ചത്. ഇതോടെ ട്രഷറിയിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകും.
ട്രഷറിയിൽ ബില്ലുകൾ മാറുന്നതടക്കം കഴിഞ്ഞ ദിവസം പ്രതിസന്ധിയിലായിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ തിങ്കളാഴ്ച പാസാക്കിയിരുന്നില്ല. ഇതിനിടെയാണ് സര്‍ക്കാരിന് ആശ്വാസമായി ആറായിരം കോടിയുടെ അധികവായ്പക്ക് അനുമതി ലഭിച്ചത്.
വൈദ്യുതി പരിഷ്കരണം നടത്തിയ വകയില്‍ ആറായിരം കോടിയുടെ അധികവായ്പ അനുവദിക്കണമെന്ന് രണ്ടാഴ്ച മുന്‍പ് തന്നെ കേരളം ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് അനുമതി ലഭിച്ചതെന്നാണ് വിവരം.