വ​യ​നാ​ട്: മു​ണ്ട​ക്കൈ -ചൂ​ര​ല്‍​മ​ല പു​ന​ര​ധി​വാ​സ​ത്തി​നാ​യു​ള്ള ടൗ​ണ്‍​ഷി​പ്പ് നി​ര്‍​മാ​ണ​ത്തി​നു ക​ല്‍​പ്പ​റ്റ എ​ല്‍​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ലെ 78.73 ഹെ​ക്ട​ര്‍ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു. 26 കോ​ടി രൂ​പ ഹൈ​ക്കോ​ട​തി​യി​ല്‍ കെ​ട്ടി​വ​ച്ചാ​ണ് ഔ​ദ്യോ​ഗി​ക ഏ​റ്റെ​ടു​ക്ക​ല്‍.

വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ടൗ​ണ്‍​ഷി​പ്പി​ന് ത​റ​ക്ക​ല്ലി​ടും. വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി​യും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് ഹൈ​ക്കോ​ട​തി അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​യ​ത്. ഭൂ​മി ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ കു​ടി​യൊ​ഴി​യേ​ണ്ടി​വ​രു​ന്ന എ​സ്റ്റേ​റ്റി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ ശ്രീ ​പ​റ​ഞ്ഞു.