വേനൽമഴയിലും വെയിൽ കനക്കും; നാലു ഡിഗ്രിവരെ ചൂട് കൂടും, ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ട്
Tuesday, March 25, 2025 1:48 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് ശമനമില്ലെന്ന് റിപ്പോർട്ട്. ഇന്നും ബുധനാഴ്ചയും സാധാരണയെക്കാൾ രണ്ടുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ചൂട് കൂടാനുള്ള സാധ്യത കണക്കിലെടുത്ത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
ഇന്നും ബുധനാഴ്ചയും ഉയർന്ന താപനില തൃശൂർ, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും; ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.