ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാനെത്തിയ പോലീസുകാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം
Tuesday, March 25, 2025 11:45 AM IST
പാലക്കാട്: ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാൻ ശ്രമിച്ച പോലീസുകാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്.
പാലക്കാട് വടക്കഞ്ചേരിയിലായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തിതിരിച്ചുവരുന്പോൾ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഉവൈസിന്റെ കാലിനാണ് പരിക്കേറ്റത്.
കൂടെയുള്ള പോലീസുകാർ ചാടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. പ്രതി വടക്കഞ്ചേരി സ്വദേശി പ്രതുൽ കൃഷ്ണയെ പോലീസ് പിടികൂടി.