ബൈക്ക് ഗുഡ്സ് ഓട്ടോയിലിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Tuesday, March 25, 2025 11:43 AM IST
തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞിരക്കോട് സ്വദേശി നിഷാദ് (40) ആണ് മരിച്ചത്.
കുന്നംകുളം-വടക്കാഞ്ചേരി പാതയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബൈക്ക് പെട്ടി ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.