ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
Tuesday, March 25, 2025 11:02 AM IST
റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം.
മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്. തോക്കുകളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബിജാപൂര്‍, കാങ്കര്‍ ജില്ലകളിലായി സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ 30 മാവോയിസ്റ്റുകളെ വധിച്ചിരുന്നു.