തെലുങ്കാന ടണൽ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി
Tuesday, March 25, 2025 10:51 AM IST
നാഗർകുർനൂൽ: തെലുങ്കാനയിലെ നാഗർകുർനൂലിലുള്ള ടണലിൽനിന്നും ഒരു മൃതദേഹം കണ്ടെത്തി. മിനി എക്സ്കവേറ്റർ ഉപയോഗിച്ച് കുഴിക്കുന്നതിനിടെ കൺവെയർ ബെൽറ്റിൽനിന്ന് ഏകദേശം 50 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കുടുങ്ങിക്കിടക്കുകയാണ്. പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായാണ് വിവരം.ഇതോടെ രണ്ട് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം കാണാതായ മറ്റ് ആറ് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. ടിബിഎം ഓപ്പറേറ്ററായ ഗുർപ്രീത് സിംഗിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.
ഫെബ്രുവരി 22നാണ് തെലുങ്കാനയിൽ ടണൽ തകർന്നത്. എട്ട് തൊഴിലാളികൾ അകത്ത് കുടുങ്ങിപ്പോകുകയായിരുന്നു.