ലോ​സ് ആ​ഞ്ച​ല​സ്: പൈ​ല​റ്റ് പാ​സ്പോ​ർ​ട്ട് മ​റ​ന്ന​തി​നെ തു​ട​ർ​ന്നു യു​എ​സി​ൽ​നി​ന്ന് ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചു​പ​റ​ന്നു. അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ട യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ പൈ​ല​റ്റു​മാ​രി​ല്‍ ഒ​രാ​ളാ​ണ് പാ​സ്‌​പോ​ര്‍​ട്ട് എ​ടു​ക്കാ​ന്‍ മ​റ​ന്ന​ത്.

വി​മാ​നം യാ​ത്ര​പു​റ​പ്പെ​ട്ട് ര​ണ്ട് മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് പൈ​ല​റ്റി​ന് പാ​സ്പോ​ർ​ട്ടി​ന്‍റെ കാ​ര്യം ഓ​ർ​മ​വ​ന്ന​ത്. 257 യാ​ത്ര​ക്കാ​രും 13 ജീ​വ​ന​ക്കാ​രു​മാ​യാ​ണ് യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ 787 വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ലോ​സ് ആ​ഞ്ച​ല​സി​ൽ​നി​ന്നു ഷാ​ങ്ഹാ​യി​യി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്.

തി​രി​ച്ചു പ​റ​ന്ന വി​മാ​നം സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലി​റ​ങ്ങി. ശേ​ഷം രാ​ത്രി ഒ​ന്‍​പ​തോ​ടെ പു​തി​യ ക്രൂ​വു​മാ​യി വി​മാ​നം വീ​ണ്ടും ഷാ​ങ്ഹാ​യി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ക​യും ചെ​യ്തു. പൈ​ല​റ്റി​ന് സം​ഭ​വി​ച്ച അ​ബ​ദ്ധ​ത്തെ തു​ട​ര്‍​ന്ന് വി​മാ​നം ചൈ​ന​യി​ലെ​ത്താ​ന്‍ ആ​റു​മ​ണി​ക്കൂ​ര്‍ വൈ​കു​ക​യും ചെ​യ്തു.

യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ല്‍ യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.