തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ച് വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ വ​നം വ​കു​പ്പി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ .​മാ​ണി. വ​നം വ​കു​പ്പ് വ​ന്യ​ജീ​വി​ക​ൾ​ക്കൊ​പ്പ​മാ​ണ്. വ​നം​വ​കു​പ്പ് നി​ഷ്ക്രിയ​മാ​ണെ​ന്ന് എം​പി മാ​രു​ടെ യോ​ഗ​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യോ​ട് നേ​രി​ട്ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ പ്ര​തി​ഷേ​ധം വ്യാ​ഴാ​ഴ്ച ഡൽഹിയിൽ നടക്കാനിരിക്കെയാണ് ജോ​സ് കെ.മാ​ണി​യു​ടെ പ്ര​തി​ക​ര​ണം. വ​ന്യ​ജീ​വി അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ പ​രാ​തി​പ്പെ​ടു​ന്ന ക​ർ​ഷ​ക​രെ കൈ​യേ​റ്റ​ക്കാ​രാ​യാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം കേന്ദ്രത്തിനെന്നപോലെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​മു​ണ്ട്. നാ​ട്ടി​ലി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ വെ​ടി​വച്ചു കൊ​ല്ല​ണമെന്നും ജോ​സ് കെ.മാ​ണി പ​റ​ഞ്ഞു.

വ​ന​ഭേ​ദ​ഗ​തി ബി​ൽ, ബ​ഫ​ർ സോ​ൺ റി​മോ​ട്ട് സെ​ൻ​സിം​ഗ് തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്നോ​ട്ട് പോ​യ​ത് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ സ​മ്മ​ർ​ദം മൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം അവകാശപ്പെട്ടു