കഞ്ചാവ് വിൽപ്പന കഴിഞ്ഞ് മടങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
Tuesday, March 25, 2025 6:09 AM IST
മലപ്പുറം: കഞ്ചാവ് വിൽപ്പനക്കാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പുള്ളിപ്പാറ സ്വദേശി റിജീഷ് ആണ് പിടിയിലായത്.
കഞ്ചാവ് വില്‍പ്പനക്കുശേഷം വീട്ടിലേക്ക് വരുന്നതിനിടെയാണ് പ്രദേശവാസികള്‍ റിജേഷിനെ തടഞ്ഞുവച്ച് പോലീസിന വിവരം അറിയിച്ചത്. ഇയാളുടെപക്കൽനിന്ന് ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഓട്ടോറിക്ഷയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് ഇടപാട് അവസാനിപ്പിക്കണമെന്ന് പല തവണ നാട്ടുകാര്‍ ആവശ്യപെട്ടെങ്കിലും റിജേഷ് കൂട്ടാക്കിയിരുന്നില്ല.