എടപ്പാളിൽ ഹോൺ മുഴക്കിയതിന് കാർ യാത്രികന് മർദനം
Tuesday, March 25, 2025 5:41 AM IST
മലപ്പുറം: എടപ്പാളിൽ ഹോൺ മുഴക്കിയതിന് കാർ യാത്രികന് മർദനം. പാലക്കാട് തൃത്താല സ്വദേശി ഇർഷാദിനാണ് മർദനമേറ്റത്.
എടപ്പാളിൽ നിന്നും കല്ലുംപുറത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. സംഭവത്തിൽ ചങ്ങരംകുളം സ്വദേശി സുമേഷിനെതിരെ പോലീസ് കേസെടുത്തു.
അക്രമി യുവാവിന്റെ വാഹനം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയിൽനിന്ന് നേരത്തെ കഞ്ചാവ് പിടികൂടിയിരുന്നതായി പോലീസ് വ്യക്തമാക്കി.