പീഡനശ്രമത്തിൽ നിന്നും രക്ഷപെടാൻ ഓടുന്ന ട്രെയിനിൽ നിന്നുംചാടി; യുവതിക്ക് പരിക്ക്
Tuesday, March 25, 2025 12:22 AM IST
ഹൈദരാബാദ്: പീഡനശ്രമത്തിൽ നിന്നും രക്ഷപെടാൻ ഓടുന്ന ട്രെയിനിൽ നിന്നുംചാടിയ യുവതിക്ക് പരിക്ക്. ഹൈദരാബാദിലാണ് സംഭവം.
ശനിയാഴ്ചയാണ് സംഭവം. പരിക്കേറ്റ 23കാരിയായ യുവതി ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡ്ചലിലേക്കുള്ള എംഎംടിഎസ് (മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് സിസ്റ്റം) ട്രെയിനിലെ വനിതാ കോച്ചിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് ആക്രമണം നടന്നത്.
സ്ത്രീയുടെ കുടുംബവുമായി സംസാരിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ, കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകി.
യുവതിയെ സന്ദർശിച്ച് സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തെലങ്കാന ബിജെപി മഹിളാ മോർച്ച പ്രസിഡന്റ് ശിൽപ റെഡ്ഡിയോട് കേന്ദ്രമന്ത്രി നിർദേശം നൽകി.