അച്ഛനെ വെട്ടിക്കൊന്ന മകൻ അറസ്റ്റിൽ
Monday, March 24, 2025 11:06 PM IST
കോഴിക്കോട്: അച്ഛനെ വെട്ടിക്കൊന്ന മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പനായിൽ സ്വദേശി അശോകൻ കൊല്ലപ്പെട്ട സംഭവത്തിൽ മകൻ സുധീഷാണ് പിടിയിലായത്.
ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ് പറഞ്ഞു. അശോകനും മകനും മാത്രമായിരുന്നു ഈ വീട്ടില് താമസിച്ചിരുന്നത്. വൈകുന്നേരം വീട്ടിൽ ലൈറ്റ് കാണാത്തതിനെ തുടർന്ന് അയൽവാസി വന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്.
ഉടൻ തന്നെ അശോകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശോകന്റെ ഭാര്യയെ എട്ടു വർഷം മുമ്പ് മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു.