കേരളത്തിലേക്ക് കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശികൾ പിടിയിൽ; പിടിച്ചെടുത്തത് 65 കിലോ കഞ്ചാവ്
Monday, March 24, 2025 10:50 PM IST
കോയമ്പത്തൂര്‍: കേരളത്തിലേക്ക് വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ ഗലേയ് നായക്, ജപത് ദിങ്കൽ, കാൻഡി ദിങ്കൽ, സുലത നായക്, രുപീന നായക്, ജ്യോത്സ്റാണി ദിങ്കൽ എന്നിവരാണ് പിടിയിലായത്.
കോയമ്പത്തൂരിൽ വച്ചാണ് ഇവർ പിടിയിലായത്. 65 കിലോ കഞ്ചാവ് ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു.
തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമമെന്ന് ആര്‍പിഎഫ് പറഞ്ഞു. ആര്‍പിഎഫ് സേലം ഡിവിഷന്റെ പ്രത്യേക ലഹരിവിരുദ്ധ സംഘമാണ് പ്രതികളെ പിടികൂടിയത്.