ഭാര്യയുടെ കാൽ തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ
Monday, March 24, 2025 10:27 PM IST
കട്ടപ്പന: പിണങ്ങിപ്പോയ ഭാര്യയുടെ കാൽ തല്ലിയൊടിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊങ്ങിണിപ്പടവ് നാലുകണ്ടത്തിൽ ദിലീപ് (45) ആണ് അറസ്റ്റിലായത്.
ഏതാനും നാളുകളായി ദിലീപും ഭാര്യ ആശയും തമ്മിൽ പിണങ്ങിക്കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഭാര്യ ജോലിക്ക് പോകുന്ന വഴിയിൽവെച്ച് തടഞ്ഞു നിർത്തിയ ദിലീപ് ഭാര്യയെ മർദിക്കുകയായിരുന്നു.
മർദനത്തിൽ ആശയുടെ കാൽ ഒടിഞ്ഞു. തുടർന്ന് കട്ടപ്പന പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു.