മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു; പ്രതി ഒളിവിൽ
Monday, March 24, 2025 10:00 PM IST
കോഴിക്കോട്: ബാലുശേരി പനായിമുക്കിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. ചനോറ അശോകൻ മരിച്ച സംഭവത്തിൽ മകൻ സുബീഷിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വൈകുന്നേരം വീട്ടിൽ ലൈറ്റ് കാണാത്തതിനെ തുടർന്ന് അയൽവാസി വന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എട്ട് വർഷം മുമ്പ് അശോകന്റെ ഭാര്യയെ മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സുബീഷ് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു.