പൊതുജന വിശ്വാസം ഇല്ലാതാക്കിയ യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണം; ചീഫ് ജസ്റ്റീസിന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ കത്ത്
Monday, March 24, 2025 6:29 PM IST
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് പണം കണ്ടെത്തിയതിനു പിന്നാലെ ജഡ്ജിയെ ഇംപീച്ച് ചെയ്യാൻ ശിപാർശചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത്. അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷനാണ് ചീഫ് ജസ്റ്റീസിന് കത്ത് നൽകിയത്.
യശ്വന്ത് വർമ തുടരുന്നത് ജനാധിപത്യത്തിന് അപകടമാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. യശ്വന്ത് വർമ പൊതുജന വിശ്വാസം ഇല്ലാതാക്കിയെന്നും ബാർ അസോസിയേഷൻ വ്യക്തമാക്കി.
അതേസമയം ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. ശിപാർശ കത്ത് കേന്ദ്ര സർക്കാരിന് കൈമാറി.
നേരത്തെ യശ്വന്ത് വർമയുടെ ജുഡീഷൽ ചുമതലകളും പിൻവലിച്ചിരുന്നു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യയ യശ്വന്ത് വർമയുടെ ജുഡീഷൽ ചുമതലകൾ പിൻവലിച്ചത്.
പണം പിടികൂടിയ വാർത്ത പുറത്ത് വന്ന മാർച്ച് 21 മുതൽ യശ്വന്ത് വർമ കോടതിയിൽ എത്തിയിട്ടില്ല. യശ്വന്ത് വർമ സമീപകാലത്ത് പരിഗണിച്ച കേസ് വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കും. ഇതിനായി കേസുകളുടെ വിവരങ്ങൾ അന്വേഷണ സംഘ തേടി.