കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Monday, March 24, 2025 6:22 PM IST
കൊച്ചി: കളമശേരി ഗവ.പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വകലാശാല വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോളജ് ഡയറക്ടർ നേരിട്ട് നടത്തിയ അന്വേഷണത്തിൽ അധ്യാപകരുടെയും പ്രതികളായ വിദ്യാര്‍ഥികളുടെയും മൊഴിയെടുത്തിരുന്നു.
ലഹരി ഉപയോഗത്തെക്കുറിച്ച് ഒന്നരമാസം മുന്‍പു തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയെന്നായിരുന്നു കോളജ് അധികൃതര്‍ നല്‍കിയിരുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കോളജ് ഹോസ്റ്റലിലേക്ക് പുറത്തു നിന്ന് ആര്‍ക്കും എളുപ്പത്തില്‍ കയറാന്‍ സാധിക്കുമായിരുന്നു എന്ന നിഗമനത്തിലേക്കാണ് അന്വേഷണം സംഘം എത്തി നില്‍ക്കുന്നത്.
ഹോളി ആഘോഷത്തോടനുബന്ധിച്ച് കാന്പസില് ലഹരി ഇടപാട് നടക്കുമെന്ന സൂചന നല്‍കിയാണ് പ്രിന്‍സിപ്പല്‍ പോലീസിന് കത്തു നല്‍കിയത്. മാര്‍ച്ച് 12നായിരുന്നു പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയത്. ലഹരിക്കായി കാന്പസില് പണപ്പിരിവ് നടക്കുന്ന വിവരവും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് റെയ്ഡ് ഉള്‍പ്പെടെയുള്ള നിര്‍ണായക നീക്കം നടത്തിയത്.