ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു. ശ​മ്പ​ളം, ദി​വ​സ അ​ല​വ​ൻ​സ്, പെ​ൻ​ഷ​ൻ, അ​ധി​ക പെ​ൻ​ഷ​ൻ എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് ഉ​ത്ത​ര​വ്‍.

എം​പി​മാ​രു​ടെ ശ​മ്പ​ളം ഒ​രു ല​ക്ഷ​ത്തി​ൽ നി​ന്ന് 1,24,000 രൂ​പ​യാ​യി ഉ​യ​ർ​ത്തി. പ്ര​തി​ദി​ന അ​ല​വ​ൻ​സ് 2000 രൂ​പ​യി​ൽ നി​ന്ന് 2500 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി. പ്ര​തി​മാ​സ പെ​ൻ​ഷ​ൻ 25000 രൂ​പ​യി​ൽ നി​ന്ന് 31,000 രൂ​പ​യാ​ക്കി​യും ഉ​യ​ർ​ത്തി.

2023 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.