പാർട്ടിയിൽ സ്ഥാനമില്ലെങ്കിലും പ്രവർത്തകനായി തുടരും: എൻ. ശിവരാജൻ
Monday, March 24, 2025 5:15 PM IST
പാലക്കാട്: ബിജെപി ദേശീയ കൗൺസിലില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി എൻ.ശിവരാജൻ. പാർട്ടിയിൽ സ്ഥാനമില്ലെങ്കിലും പ്രവർത്തകനായി തുടരും. ബിജെപിയിൽ ആശയങ്ങൾക്കാണ് താൻ പ്രധാന്യം നൽകുന്നത്.
പാർട്ടിയിൽ വർഷങ്ങൾ പാരമ്പര്യമുള്ള ഒരാളാണ് താൻ. സ്ഥാനം ഇല്ലെങ്കിലും ഈ ആശയത്തിൽ നിന്ന് പിന്നോട്ട് പോകില്ല. കസേര കിട്ടാത്തതിനാൽ പാർട്ടി വിടില്ല. ഇന്നോവയിൽ സഞ്ചരിച്ചല്ല പാർട്ടി വളർത്തിയതെന്നും എൻ. ശിവരാജൻ പറഞ്ഞു. സാധാരണ പ്രവർത്തകനായാണ് പ്രധാന പദവിയിലെത്തിയത്.
ബിജെപി സ്ഥാനം നൽകിയില്ലെങ്കിലും ആർഎസ്എസുകാരനെന്ന ലേബൽ ഒഴിവാക്കാൽ ആർക്കുമാകില്ല. പാർട്ടിയിൽ സ്ഥാനമില്ലെങ്കിലും പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.