കളമശേരി പോളിടെക്നിക്കിലെ ലഹരിവേട്ട; കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർഥികളെ പ്രതികളാക്കില്ല
Monday, March 24, 2025 9:59 AM IST
കൊച്ചി: കളമശേരി പോളിടെക്നിക്കിൽ ലഹരിവേട്ടയിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർഥികളെ പ്രതികളാക്കില്ല. നിലവിൽ ഇവരെ സാക്ഷികളാക്കാനാണ് തീരുമാനം.
വിദ്യാർഥികൾ പതിനാറായിരം രൂപയാണ് ഗൂഗിൾ പേ വഴി പ്രതി അനുരാജിന് അയച്ചു നൽകിയത്. പണമായും തുക കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യും.
കേസില്‍ എട്ടുപ്രതികളാണുള്ളത്. കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി പ്രതിയായ അനുരാജിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വന്‍തോതില്‍ പിരിവ് നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
കഞ്ചാവ് കേസിലെ മുഖ്യകണ്ണികളെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ബംഗാൾ സ്വദേശികളായ സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവരാണ് ആലുവയില്‍ നിന്ന് പിടിയിലായത്.