ആലപ്പുഴയിൽ പിതാവിനെ ക്രൂരമായി മർദിച്ച കേസ്; മകൻ പിടിയിൽ
Monday, March 24, 2025 7:24 AM IST
ആലപ്പുഴ: നൂറനാട് വയോധികനായ പിതാവിനെ ക്രൂരമായി മർദിച്ച കേസിൽ മകൻ പിടിയിൽ. നൂറനാട് സ്വദേശി രാമകൃഷ്ണപിള്ള (80) യെയാണ് മകൻ അജീഷ് (43) ക്രൂരമായി മർദിച്ചത്.
തുടര്ന്ന് പടനിലം ഭാഗത്തുനിന്നും സാഹസികമായാണ് അജീഷിനെ പോലീസ് പിടി കൂടിയത്. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിറക് കഷ്ണം കൊണ്ട് ഇയാള് പിതാവിനെ ക്രൂരമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
അതിക്രമത്തിന് ശേഷം പ്രതി ഒളിവിൽ പോയി. ഒടുവിൽ പടനിലം ഭാഗത്ത് വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.