റി​യാ​ദ്: റ​ഷ്യ- യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ മൂ​ന്നാം​വ​ട്ട ച​ർ​ച്ച​ക​ൾ​ക്കൊ​രു​ങ്ങി സൗ​ദി. അ​മേ​രി​ക്ക​യും റ​ഷ്യ​യും യു​ക്രെ​യ്നും ത​മ്മി​ൽ വെ​വ്വേ​റെ ച​ർ​ച്ച ന​ട​ത്താ​നാ​ണ് സൗ​ദി​യു​ടെ നീ​ക്കം. 30 ദി​വ​സ​ത്തെ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​ന് ഇ​രു രാ​ജ്യ​ങ്ങ​ളും ഭാ​ഗി​ക​മാ​യി സ​മ്മ​തി​ച്ചി​രു​ന്നു.

ഇ​തി​ൽ ശു​ഭ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് അ​മേ​രി​ക്ക ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ പ​റ​ഞ്ഞു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ലും വെ​ടി​നി​ർ​ത്ത​ലി​ലും ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ക്ക് റ​ഷ്യ പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്ലാ​ദി​മി​ര്‍ സെ​ല​ന്‍​സ്കി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

യു​ദ്ധം നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ റ​ഷ്യ അ​നാ​വ​ശ്യ ഉ​പാ​ധി​ക​ൾ വ​യ്ക്കു​ന്നു​വെ​ന്നാ​ണ് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ​ത്. ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം, ഊ​ർ​ജോ​ത്പ്പാ​ദ​ന മേ​ഖ​ല​യ്ക്ക് മേ​ലു​ള്ള ആ​ക്ര​മ​ണം എ​ന്നി​വ അ​വ​സാ​നി​പ്പി​ക്കാ​നും വ്യോ​മ-​നാ​വി​ക മേ​ഖ​ല​യി​ൽ വെ​ടി​നി​ർ​ത്ത​ലി​നും നേ​ര​ത്തെ ച​ർ​ച്ച​ക​ൾ നടത്തിയിരുന്നു.