ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
Monday, March 24, 2025 3:17 AM IST
പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവാക്കളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരി പാലത്തിനു സമീപത്തു പോലീസ് നടത്തിയ പരിശോധനയിൽ പത്തനംതിട്ട വികോട്ടയം സ്വദേശി ഫെബിൻബിജു, പ്രമാടം മറുർ സ്വദേശി സൗരവ് എസ്. ദേവ് എന്നിവരാണ് അറസ്റ്റിലായത്.
ഫെബിൻബിജു കൊച്ചിയിലും ബംഗളൂരുവിലും റ്റാറ്റു സ്റ്റുഡിയോ നടത്തുകയാണ്. സൗരവ് പത്തനംതിട്ട പൂങ്കാവിൽ കാർ വാഷ് വർക്ക് ഷോപ്പ് നടത്തുന്നയാളാണ്. ബംഗളൂരുവിൽ നിന്നും കഞ്ചാവ് കാറിൽ കടത്തി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്.
പ്രതികളെ ചോദ്യം ചെയ്തു വരുകയാണെന്നും ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.